തിരുവള്ളൂര്‍ : തോടന്നൂരിലെ മുസ്‌ലിം ലീഗ് ഓഫീസിന് ബോംബെറിഞ്ഞതുള്പ്പടടെയുള്ള അക്രമസംഭവങ്ങളെ ജാഗ്രതാ സമിതി യോഗം അപലപിച്ചു. നാട്ടില്‍ കുഴപ്പമുണ്ടാക്കി മുതലെടുപ്പ് നടത്താനുള്ള സമൂഹ വിരുദ്ധരുടെ ഗൂഢശ്രമമാണ് അക്രമങ്ങള്ക്ക്ട പിന്നിലെന്ന് യോഗം വിലയിരുത്തി. പോലീസിന്റെ അനാസ്ഥയ്‌ക്കെതിരെയും വിമര്ശ്നമുണ്ടായി. പോലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നതിനിടയിലാണ് ചൊവ്വാഴ്ച പുലര്ച്ചെെ ബൈക്കിലെത്തിയ അക്രമിസംഘം മുസ്‌ലിം ലീഗ് ഓഫീസിന് നേരെ ബോംബെറിഞ്ഞത്. സംഭവത്തിലെ പ്രതികളെ അറസ്റ്റ് ചെയ്തിട്ടില്ല. വ്യാഴാഴ്ച വൈകിട്ട് മൂന്ന് മണിക്ക് തോടന്നൂര്‍ കൃഷിഭവനില്‍ പ്രാദേശിക ജാഗ്രതാ സമിതി യോഗം വിളിച്ചിട്ടുണ്ട്.
പഞ്ചായത്ത് പ്രസിഡന്റ് എടത്തട്ട രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. തഹസില്ദാ്ര്‍ നാരായണന്‍, സി.പി. ചാത്തു, കണ്ടിയില്‍ അബ്ദുള്ള, ഇ. കൃഷ്ണന്, കെ.കെ. സുരേഷ്, വടയക്കണ്ടി നാരായണന്‍, കെ.കെ. കുമാരന്‍, നാണു തിരുവള്ളൂര്‍, ആര്‍.കെ. ചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.

Comments
Post a Comment