തോടന്നൂരില്‍ മുസ്‌ലീംലീഗ് ഓഫീസിനുനേരെ ബോംബേറ്

വടകര: തോടന്നൂരില്‍ മുസ്‌ലീംലീഗ് ഓഫീസ് പ്രവര്ത്തി ക്കുന്ന കെ.കെ.അബ്ദുള്ളഹാജി സ്മാരക സൗധത്തിനുനേരെ ബോംബേറ്. ചൊവ്വാഴ്ച പുലര്ച്ചെന നാലരയോടെയാണ് സംഭവം. ബോംബേറിന്റെ ശക്തിയില്‍ വാതിലിന്റെ ഒരു ഭാഗം പൊളിഞ്ഞുവീണു. ഒരു ജനല്ച്ചി ല്ലും തകര്ന്നും. വൈദ്യുതി മീറ്റര്‍ ഇളകി.

തിരുവള്ളൂര്‍ പഞ്ചായത്തിലെ വോട്ടര്പ്ട്ടിക ഹിയറിങുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം മുസ്‌ലീംലീഗ്-സി.പി.എം. തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നതായി പോലീസ് പറഞ്ഞു. തിങ്കളാഴ്ച ലീഗിനെതിരെ തോടന്നൂരില്‍ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് സംഘര്ഷഞസാധ്യത കണക്കിലെടുത്ത് പോലീസ് സ്ഥലത്തെത്തിയിരുന്നു.തിങ്കളാഴ്ച രാത്രി ഇവിടെ പോലീസ് കാവലേര്പ്പെിടുത്തി. എന്നാല്‍ പോലീസ് ടൗണില്നിതന്നും മാറിയ സമയത്താണ് ബോംബേറുണ്ടായത്. ശബ്ദംകേട്ട് എത്തുമ്പോഴേയ്ക്കും ബോംബെറിഞ്ഞവര്‍ ബൈക്കില്‍ രക്ഷപ്പെട്ടതായി പോലീസ് പറഞ്ഞു. സമാധാനാന്തരീക്ഷം തകര്ക്കാ നുള്ള ഗൂഢശ്രമമാണ് ബോംബേറിനു പിന്നിലെന്ന് ലീഗ് ആരോപിച്ചു. ലീഗിന്റെ തിരുവള്ളൂര്‍ പഞ്ചായത്ത് കമ്മിറ്റി ഓഫീസാണിത്.

വടകര ഡി.വൈ.എസ്.പി. പി.വാഹിദ്, സി.ഐ. പി.ശശികുമാര്‍, എസ്.ഐ. എം.പി.ആസാദ് എന്നിവര്‍ സ്ഥലം സന്ദര്ശിംച്ചു.സംഭവത്തില്‍ പ്രതിഷേധിച്ച് യു.ഡി.എഫിന്റെ ആഹ്വാനപ്രകാരം ചൊവ്വാഴ്ച തോടന്നൂരില്‍ ഹര്ത്താ്ല്‍ ആചരിച്ചു. ബുധനാഴ്ച പഞ്ചായത്ത്തല ജാഗ്രതാസമിതി പഞ്ചായത്ത് ഓഫീസില് യോഗം ചേരും.

Comments