വടകരയില്‍ ബോംബ് സ്‌ക്വാഡ് പരിശോധന നടത്തി

വടകര: ആള്‍ത്തിരക്കേറിയ സ്ഥലങ്ങളില്‍ ബോംബ് സ്‌ക്വാഡും പൊലീസും പരിശോധന നടത്തി. വടകര പുതിയ ബസ്‌സ്റ്റാന്‍ഡ്, പഴയ ബസ്‌സ്റ്റാന്‍ഡ്, റെയില്‍വേ സ്‌റ്റേഷന്‍ പരിസരങ്ങളിലാണ് ഇന്നലെ വൈകീട്ട് പരിശോധന നടത്തിയത്്. ഒന്നും കണ്ടെത്തിയിട്ടില്ല.
ബോംബ് സ്‌ക്വാഡിന് ഒപ്പം ഡിവൈ.എസ്.പി പി.വാഹിദ്, സി.ഐ. ശശികുമാര്‍, എസ്.ഐ. ആസാദ് എന്നിവര്‍ പരിശോധനക്ക് നേതൃത്വം നല്‍കി.

Comments